WEEKEND REPORT -SIXTH
അവധിക്കു ശേഷം സ്കൂൾ തുറന്നതു ഒന്നാം തീയതി ആയിരുന്നു .സ്കൂളിൾ ന്യൂ ഇയർ പ്രോഗ്രാം നടത്തുകയുണ്ടായി .ഈ അഴിച്ച നാല് പ്രവർത്തി ദിനങ്ങളാണ് ഉണ്ടായിരുന്നത് .മൂന്നാം തീയതി കുട്ടികളുടെ പരീക്ഷ പേപ്പർ കൊടുത്തു.എട്ടാം തരത്തിൽ ഊർജതന്ത്രത്തിൽ നല്ല മാർക്ക് നേടിയെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .എന്നാൽ ഒൻപതാം തരത്തിൽ രസതന്ത്രം പൊതുവേ കുട്ടികൾക്ക് പ്രയാസകരമായിരുന്നു ,അതുകൊണ്ടു തന്നെ അവർക്കു വിചാരിച്ച പോലെ മാർക്ക് നേടാൻ കഴിഞ്ഞില്ല.
ഈ ആഴ്ച എട്ടാം തരത്തിൽ മൂന്നു ലെസ്സൻ എടുക്കാൻ സാധിച്ചു .ആവർധനം ,ശബ്ദ സ്രോതസ് ,സ്വാഭാവിക ആവൃത്തി എന്നി ലെസ്സൻ ആണ് എടുത്തത്.കുട്ടികളെ കൊണ്ടുതന്നെ പ്രവർത്തനം ചെയ്യിപ്പിച്ചാണ് ആശയം കുട്ടികളിലേക്ക് എത്തിച്ചത്.ഈ പാഠഭാഗങ്ങളുമായി ബന്ധ പെട്ട ഓരോ പ്രവർത്തനങ്ങളും കുട്ടികൾക്ക് വളരെ കൗതുകകരമായി തോന്നി.ട്യൂണിങ് ഫോർക്ക് ഉപയോഗിച്ചുള്ള പരീക്ഷണം കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് ചെയ്തു തീർത്തത് .
ഈ ആഴ്ച യോഗ ക്ലാസുകൾ കാണാനായി ഫിസിക്കൽ എഡ്യൂക്കേഷൻ സർ കോളേജിൽ നിന്നും വന്നു.മൂന്നാം പിരിഡ് 9D ലെ കുട്ടികൾക്കാണ് യോഗ ക്ലാസ് നൽകിയത് .ധനുരാസനവും പശ്ചിമോത്താസനവുമാണ് ഞാൻ ക്ലാസ് എടുത്തത് .അധികം പ്രയാസ പെടാതെ തന്നെ കുട്ടികൾ ചെയ്തു .ഈ ആഴ്ച യിൽ ഒട്ടും തന്നെ തിരക്കുകൾ ഇല്ലായിരുന്നു.വളരെ പെട്ടന്ന് തന്നെ ഈ ആഴ്ചയും കടന്നു പോയി .
Comments
Post a Comment