SEVENTH WEEK

അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ച വളരെ തിരക്കേറിയതും എന്നാ വളരെ മനോഹരവും ആയിരുന്നു.ഈ ആഴ്ച  എട്ടിലും ഒൻപത്തിലുമായി നാലു ലെസ്സൻ തീർക്കാൻ കഴിഞ്ഞു .എട്ടാം തരത്തിൽ ശബദം എന്ന പാഠഭാഗത്തിലെ  ശ്രവണ പരിധിയാണ് പഠിപ്പിച്ചത് .ഒൻപതാം തരത്തിൽ  സൾഫ്യൂരിക് ആസിഡ് എന്ന 
ഭാഗമാണ് പഠിപ്പിച്ചത് . ഈ ആഴ്ചയിലെ മൂന്നു പ്രവർത്തി ദിനങ്ങളിലും എനിക്ക് ക്ലാസ് എടുക്കാൻ കഴിഞ്ഞു . ക്രിസ്മസ് പരീക്ഷക്ക് ശേഷം ഈ ആഴ്ച P T A   വിളിച്ചു കൂട്ടി.തിങ്കളാഴ്ച പത്താംതരക്കാർക്കും ചൊവ്വാഴ്ച ഒ൯ന്പതാം താരകർക്കും.ബുധനാഴ്ച എട്ടാം താരകർക്കു   P T A നടന്നു. ഇതിൽ ഞങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞു .ഈ ആഴ്ചയിൽ ശ്രീ ലക്ഷ്മിയുടെയും പ്രതിഭയുടെയും ക്ലാസ് കാണാൻ സാധിച്ചു 

കരിക്കുലത്തിന്റെ ഭാഗമായുള്ള പ്രൊജക്റ്റ് ചെയ്യാൻ ആവശ്യമായ  വിവര ശേഖരണവും ഈ കാലയളവിൽ  നടത്തി .ഞങ്ങളുടെ അധ്യാപന പരിശീലനം പത്താം  തീയതിയോടെ  അവസാനിച്ചു .എത്രത്തോളം മികച്ച അദ്ധ്യാപികയായിരുന്നു ഞാൻ എന്നറിയില്ല .പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളായിരുന്നു ഓരോ ദിനവും എനിക്ക് സമ്മാനിച്ചത്.
.

Comments

Popular posts from this blog

EDU-12: Learner in the Educational Perspective.

EDU.11 DEVELOPMENTAL PERSPECTIVES OF EDUCATION