THIRD WEEK

പൊതുവെ സമാധാനപരമായി നീങ്ങിയ ഒരാഴ്ച ആയിരുന്നു .ഈ ആഴ്ച എന്റെ ക്ലാസ്സുകാണാൻ റീന ടീച്ചർ വന്നിരുന്നു .ടൈം ടേബിൾ പ്രകാരം തിങ്കളാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.പ്രതീക്ഷിച്ച പോലെ ലെസ്സൺ എനിക്ക് ഈ ആഴ്ച എടുക്കാൻ സാധിച്ചു .കുട്ടികളുടെ സംശയ നിവാരണത്തിന് സമയം ലഭിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം .പാഠ  ഭാഗങ്ങൾ  തീർന്ന ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും തുടർ പ്രവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തു .

ഈ ആഴ്‌ച്ച ഒൻപതാം തരത്തിൽ ആറ് ലെസ്സനും എട്ടാം തരത്തിൽ രണ്ടു ലെസ്സനും എടുക്കാൻ കഴിഞ്ഞു .ഒപൻതാം തരത്തിൽ ക്ലോറിൻ എന്നഭാഗമാണ് ടീച്ചർ വന്നപ്പോൾ ഞൻ എടുത്തത് .പ്രതീക്ഷിച്ച പോലെ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു .പോയിന്റെർ ഉപായയോഗിക്കാഞ്ഞതും ടൈം മാനേജ്മെന്റും  ഒരു പോരായിമ ആയിരുന്നു .ഒൻപതാം തരത്തിൽ ക്ലോറിൻ ,ആസിഡ് ,ആൽക്കലി ,ഘനജലം ,ആസിഡുകളിലെ പൊതുഘടകം ,അറീനിയസ് സിദ്ധാന്തവുമാണ് ക്ലാസ് എടുത്തത് .ക്രിസ്മസ് പരീക്ഷ അടുത്ത ആഴ്ച തുടങ്ങുന്നതിനാലാണ് ഇത്രയും ഭാഗങ്ങൾ പടിപ്പിക്കേണ്ടി  വന്നത് .എട്ടാം തരത്തിൽ  ഗോളിയദർപ്പനങ്ങളിലെ പ്രതിബിംബ രൂപീകരത്തെ പറ്റിയുമാണ്‌  ഈ ആഴ്ച ക്ലാസ് എടുത്തത് .29ന്  ഹെൽത്ത് എഡ്യൂക്കേഷന്റെ ക്ലാസ് കാണാൻ കോളേജിൽ നിന്നും സാർ  വന്നിരുന്നു .ഫസ്റ്റ് എയ്ഡ് എന്ന വിഷയമാണ് ഞാൻ ക്ലാസ് എടുത്തത് .രസതന്ത്രം കുട്ടികൾക്ക് പഠിക്കാൻ എളുപ്പമുള്ളതാകുന്നതിനു വേണ്ടി ലാബ് നല്ലരീതിയിൽ ഉപയോഗിച്ചു .ലാബിൽ ചെയ്യാൻ പറ്റുന്ന പരീക്ഷണങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.അതുകൊണ്ടു തന്നെ അവർക്കു ഈ വിഷയത്തിനോട് ഇഷ്ട്ടം തോന്നിതുടങ്ങി .
അതുപോലെ തന്നെ  പ്രതിബിംബ രൂപീകരണവും കുട്ടികളുടെ പങ്കാളിത്തത്തോടെ പഠിപ്പിക്കാൻ കഴിഞ്ഞു.കുട്ടികളുടെ പങ്കാളിത്തത്തോടെ ഉള്ള പ്രവർത്തനങ്ങൾ ആണ് പാഠ്യപദ്ധതിയിൽ ഉൾപെടുത്തേണ്ടത് .കണ്ടും കെട്ടുമാണ് കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്നത് .പാഠ  പുസ്തകത്തിനും അപ്പുറമുള്ള  ലോകം അവർ  വളരെ കൗതുകത്തോടെയും ആകാംഷയോടും വീക്ഷിക്കുന്നു .


Comments

Popular posts from this blog

EDU-12: Learner in the Educational Perspective.

EDU.11 DEVELOPMENTAL PERSPECTIVES OF EDUCATION