FOURTH WEEK
നാലാമത്തെ ആഴ്‍ച ഞങ്ങളെ സംബന്ധിച്ചു വളരെ അധികം തിരക്കേറിയതായിരുന്നു .തിങ്കളാഴ്ച പതിവ് പോലെ അസംബ്‌ളി ഉണ്ടായിരുന്നു .ഈ ആഴ്ച സ്കൗട്ട് ആൻഡ് ഗയിഡിന്റെ ഉത്ഘാടനം ഉണ്ടായിരുന്നു റൂറൽ S .P അശോകൻ സർ ആണ് ഉത്‌ഘാടനം ചെയ്തത് .ഇതിനോട് അനുബന്ധിച്ചു സൈബർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .ഈ ആഴ്ച 5 പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു .
ഈ ആഴ്ച ഒൻപതാം തരത്തിൽ നാലു ലെസ്സൻ എടുക്കാൻ സാധിച്ചു .എട്ടാം തരത്തിൽ പരീക്ഷയ്ക്ക് വേണ്ടുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു .കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ചർച്ച ചെയ്തു .ഒൻപതാം ക്ലാസ്സിൽ ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.റെമഡിയൽ ടീച്ചിങ്ങും നടത്തി.
ക്ലാസുകൾ എല്ലാം തന്നെ ഉദ്ദേശിച്ച രീതിയിൽ ഭംഗിയായി മുന്നോട്ടു പോയി.
ഒൻപതാം തരത്തിൽ ആൽകാലികളുടെ ഉപയോഗം ,നിർവീരീകരണം ,p h ,അമോണിയയുടെ നിർമാണം എന്നി പാഠഭാഗങ്ങളാണ് പഠിപ്പിച്ചത് .ആൽക്കലിയുടെ ഉപയോഗം എന്ന ഭാഗം ഇൻക്യുയറി ട്രെയിനിങ് മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്.സാധാരണ ക്ലാസ്സിൽ നിന്നും വ്യത്യസ്തം ആയിരുന്നു ഈ ക്ലാസ് .നിർവീരികരണം കുട്ടികളെ ലാബിൽ കൊണ്ടുപോയി പരീക്ഷണം കാണിച്ചാണ് പഠിപ്പിച്ചത് .കുട്ടികൾ വളരെ അധികം താല്പര്യത്തോടെയാണ് ക്ലാസ്സിൽ ഇരുന്നത് .ലാബിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക് കുട്ടികൾ കൂടുതലായും ഓർത്തിരിക്കുന്നതായി തോന്നി.P .h മൂല്യത്തെ കുറിച്ച് കുട്ടികൾ വളരെ കൗതുകത്തോടെ ആണ് പഠിച്ചത് .കുട്ടികൾക്ക് പുതിയ ഒരു പഠനാനുഭവം നൽകുന്നതിനായി അമോണിയ എന്ന ഭാഗം പഠിപ്പിച്ചത് ICT ഉപയോഗിച്ചാണ് .കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ നിറങ്ങളും ചിത്രങ്ങളും മറ്റും ഉൾപ്പെടുത്തി പവർ പോയിൻറ് ഉപയോഗിച്ചാണ് ആശയം അവതരിപ്പിച്ചത് .അമോണിയയുടെ വ്യാവസായിക നിർമ്മാണമായ ഹേബർ പ്രക്രിയ കുട്ടികൾക്ക് പൊതുവെ പഠിക്കാൻ പ്രയാസമാണെങ്കിലും മോഡൽ ഉപയോഗിച്ചത് കൊണ്ട് ആശയം വെക്തമായി മനസിലാക്കാൻ സാധിച്ചു .വെള്ളിയാഴ്ച പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ എന്ന ക്ലാസ് ഞാൻ എടുത്തു കൊടുത്തു .
അങ്ങനെ ഈ ആഴ്ചയും വളരെ പെട്ടന്ന് തന്നെ കടന്നു പോയി

Comments
Post a Comment