WEEKEND REFLECTION
പുതുക്കിയ ബി .എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട അദ്ധ്യാപക പരിശീലനം 2017 നവംബർ 13 മുതൽ 2018 ജനുവരി 10 വരെ നടത്താൻ തീരുമാനിച്ചു .അദ്ധ്യാപക കലയെ കൂടുതൽ മികവുറ്റതാക്കുക എന്നതാണു അദ്ധ്യാപക പരിശീലനത്തിന്റെ ലക്ഷ്യം .വിദ്യാലയത്തോടും വിദ്യാലയ ചുറ്റുപാടിനോടും ഇടപഴകുന്നതിനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടും രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു .
G V H SS പട്ടാഴി സ്‌കൂൾ തന്നെയാണ് രണ്ടാം ഘട്ട പരിശീലനത്തിനും തിരഞ്ഞെടുത്തത് .ഞങ്ങൾ 7 പേരാണ് ഇവിടെ എത്തിയത് .പഠിപ്പിക്കേണ്ട പാഠ ഭാഗങ്ങൾ നേരത്തെ തന്നെ വാങ്ങിയിരുന്നു .ഇതിനാവശ്യമായ ചാർ ട്ടുകളും ആക്ടിവിറ്റി കാർഡുകളും ,ലെസ്സൺ പ്ലാനും നേരത്തെ തന്നെ തയ്യാറാക്കിയാണ് സ്കൂളിലേക്ക് വന്നതു .
വിദ്യാലയത്തിൽ എത്തിയ അന്നുതന്നെ അസ്സംബ്ലി ഉണ്ടായിരുന്നു .തിങ്കൾ വ്യാഴം എന്നി ദിവസങ്ങളിലാണ് അസംബ്ലി നടത്തുന്നതു .
ഈ ആഴ്ചയിൽ എട്ടാം തരത്തിൽ നാലു ക്ലാസ്സുകളും .ഒൻപതാം തരത്തിൽ രണ്ടു ക്ലാസ്സുകളും എടുക്കാൻ സാധിച്ചു .എട്ടാം തരത്തിൽ ഗോളിയ ദർപ്പണങ്ങൾ എന്ന പാഠമാണ് പഠിപ്പിച്ചതു .വക്രതലങ്ങളെ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുകയും ,ഗോളിയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പാദങ്ങൾ പഠിക്കുകയും ചെയ്‌തു .പഠന പ്രവര്ത്തനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാനും വിചാരിച്ച പോലെ ക്ലാസ് എടുക്കാനും സാധിച്ചു .ഒൻപതാം തരത്തിൽ ആദ്യ ദിവസം ലഭിച്ച ക്ലാസ് ആമുഖം നൽകാനായി വിനിയോഗിച്ചു .കുട്ടികളുടെ നിലവാരം വിലയിരുത്തുകയാണ് ആദ്യ ദിനം ചെയ്തത് .അതിനാൽ തിങ്കളാഴ്ച ഒരു LESSON എടുക്കാൻ സാധിച്ചൊള്ളു .14 ,17 ദിവസങ്ങളിൽ എട്ടാം തരത്തിൽ ക്ലാസ്സ് എടുത്തു .15 ,16 ദിവസങ്ങളിൽ ഒൻപതാം തരത്തിൽ ഓക്സിജൻ ,ഓസോൺ എന്നി പാഠഭാഗങൾ പഠിപ്പിച്ചു .
ആദ്യ ഘട്ടത്തിലെ സ്കൂൾ പരിശീലന അനുഭവങ്ങളുമായി വന്ന ഞങ്ങൾ വളരെ വേഗം സ്കൂൾ അന്തരീക്ഷവുമയി പൊരുത്തപ്പെട്ടു .അങ്ങനെ ഈ ആഴ്ചയും വളരെ വേഗം കടന്നു പോയി .
Comments
Post a Comment