SECOND WEEK
അദ്ധ്യാപന പരിശീല കാലയളവിലെ രണ്ടാമത്തെ ആഴ്ചയും വളരെ നന്നായി കടന്നു പോയി .ഈ ആഴ്ചയിൽ സ്കൂളിൽ പ്രത്യേക പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു .
ഒൻപതാം തരത്തിൽ രണ്ടു ലസ്സനും ,എട്ടാം തരത്തിൽ രണ്ടു ലെസ്സനും എടുക്കാൻ കഴിഞ്ഞു ,ഒൻപതാം തരത്തിൽ ഇരുപത്തിരണ്ടാം തീയതി നൈട്രൊജന്റെ നിർമാണവും ഉപയോഗവും പഠിപ്പിച്ചു.ഇരുപത്തിമൂന്നിനു ഹൈഡ്രജൻ എന്ന പടഭാഗം പഠിപ്പിച്ചു .കുട്ടികളെ കൊണ്ട് പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചും പ്രവർത്തനങ്ങൾ എഴുതിപ്പിച്ചുമാണ് പഠനം സാധ്യമാക്കിയതു .ഈ ആഴ്ചയിൽ എട്ടാം തരത്തിൽ രണ്ടുക്ലാസ്സെടുക്കാനെ കഴിഞ്ഞൊള്ളു .ഫോക്കസ് ദൂരം എന്ന ഭാഗം ചൊവ്വാഴ്ച എടുത്തു
കോൺകേവ് കോൺവെക്സ് ദർപ്പണമുപയോഗിച്ചു ബോർഡിൽ പ്രതിബിംബം സൃഷ്ടിച്ചാണ് കുട്ടികൾക്ക് ഫോക്കസ് ദൂരം എന്ന ആശയം വ്യക്തമാക്കി കൊടുത്തതു .പിന്നീട് പ്രതിബിംബ രൂപീകരത്തെ കുറിച്ചും ഈ ആഴ്‌ചാ പഠിപ്പിക്കാൻ സാധിച്ചു .സാധരണ ക്ലാസ്സിൽനിന്നും വ്യത്യസ്തമായി ADVANCE ORGANIZER എന്ന മോഡൽ ഉപയോഗിച്ചാണ് ഒൻപതാം തരത്തിൽ ക്ലാസ് എടുത്തത്.പരീക്ഷണങ്ങൾ നിറഞ്ഞക്ലാസ്സാണ് ഈ ആഴ്ച എടുത്തത്.അതുകൊണ്ടു തന്നെ രസതന്ത്ര പഠനം കുട്ടികൾക്കു ഒരുപാടിഷ്ടമുള്ളതാക്കി മാറ്റാൻ കഴിഞ്ഞു .ഈ ആഴ്ചയിൽ വലിയ തോതിലുള്ള തിരക്കുകൾ ഒന്നുംതന്നെ അല്ലായിരുന്നു .ടൈം ടേബിൾ പ്രകാരമുള്ള നാലു ക്ലാസ്സുകളാണ് ലഭിച്ചത് .മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ക്ലാസ്സുകളെടുക്കാൻ കഴിഞ്ഞു .വളരെ സന്തോഷത്തോടു കൂടി ഇ ആഴ്ചയും അവസാനിച്ചു .കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ പ്രവർത്തനവും ചെയ്തത്,അതുകൊണ്ടു തന്നെ അവർ വളരെയധികം താല്പര്യത്തോടെ ആണ് ക്ലാസ്സിൽ ഇരുന്നത്.പതിവുപോലെ തന്നെ കുട്ടികളിലേക്ക് ആശയം എത്തിക്കാൻ കഴിഞ്ഞു
Comments
Post a Comment